Connect with us

Kerala

നിലമ്പൂര്‍: സ്‌ട്രോങ്ങ് റൂം തുറന്നു

പോളിങ്ങ് ഉദ്യോഗസ്ഥരും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരും സ്ഥലത്തെത്തിക്കഴിഞ്ഞു

Published

|

Last Updated

മലപ്പുറം | നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടി ക്രമങ്ങള്‍ തുടങ്ങി. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തയ്യാറാക്കിയ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും.പോളിങ്ങ് ഉദ്യോഗസ്ഥരും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരും സ്ഥലത്തെത്തിക്കഴിഞ്ഞു. ആദ്യം തപാല്‍ വോട്ടുകള്‍ എണ്ണും. ആദ്യം എണ്ണുന്ന വഴിക്കടവ്‌ തന്നെ സൂചനകള്‍ ലഭ്യമാക്കും.

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂം രാവിലെ 7.30 ന് തുറക്കും. 263 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ക്കായി 14 ടേബിളുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ ആകുമെന്ന് യു ഡി എഫ് കണക്കുകൂട്ടുമ്പോള്‍ മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പി വി അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ വിധി നിര്‍ണയത്തില്‍ നിര്‍ണായകമായിരിക്കും.

നില മെച്ചപ്പെടുത്താന്‍ ആകുമെന്ന പ്രതീക്ഷയിലായിരുന്ന എന്‍ ഡി എ തങ്ങളുടെ വോട്ടുകള്‍ യു ഡി എഫിലേക്ക് ഒഴുകിയെന്ന സ്ഥാനാര്‍ഥിയുടെ വെളിപ്പെടുത്തലോടെ വെട്ടിലായി. കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇടതുപക്ഷത്തിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു എന്ന ആരോപണവുമായി പി വി അന്‍വറും രംഗത്തുവന്നു. നിയമസഭയിലേക്ക് താന്‍ തന്നെ പോകുമെന്ന അന്‍വറിന്റെ അവകാശവാദത്തിന്റെ സാധ്യത ആദ്യ റൗണ്ട് പൂര്‍ണമാകുമ്പോള്‍ തന്നെ വ്യക്തമാകും.

കൗണ്ടിങ്ങ് സ്റ്റേഷനില്‍ നിന്നുള്ള വിവരങ്ങള്‍:

  • അന്‍വര്‍ ഭരണ വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചോ?
  • 5000ത്തില്‍ താഴെ വോട്ടെങ്കില്‍ പി വി അന്‍വറിന്റെ രാഷ്ട്രീയ കൊടിയിറക്കം
  • സ്‌ട്രോങ്ങ് റൂം തുറന്നു
  • 7.30 നു സ്‌ട്രോങ്ങ് റൂം തുറക്കും
  • എട്ടു പഞ്ചായത്തുകള്‍ യു ഡി എഫ് പഞ്ചായത്തുകള്‍. അതു നിലനിര്‍ത്തും: അനില്‍കുമാര്‍
  • നിലമ്പൂര്‍ യു ഡി എഫ് മണ്ഡലമെന്ന് മുഖ്യമന്ത്രി പറഞ്ഞതു തന്നെ തോല്‍വി സമ്മതിച്ചതിനു സമമെന്ന് യു ഡി എഫ്‌
  • ഭൂരിപക്ഷത്തില്‍ മാത്രമേ ആശങ്കയുള്ളൂ: പി വി ജോയ്‌
  • പി വി അന്‍വറിന്റെ ഭാവി വഴിക്കടവില്‍ നിന്നേ അറിയാം
  • ഒരു റൗണ്ട് പൂര്‍ത്തിയാക്കാന്‍ 20 മിനിട്ട്. ആദ്യ മൂന്നു റൗണ്ടില്‍ എണ്ണുക വഴിക്കടവ്‌
  • എണ്ണാനുള്ളത് 1,403 പോസ്റ്റല്‍ ബാലറ്റുകള്‍
  • ആത്മ വിശ്വാസത്തില്‍ തെല്ലും കുറവില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്‌
  • അന്‍വറിനെ പുറത്തു നിര്‍ത്തിയത് വി ഡി സതീശന്റെ ധീരതയോ വീഴ്ചയോ…ഇന്നറിയാം
  • വി ഡി സതീശന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക ദിനം
  • നിലമ്പൂര്‍ യു ഡി എഫ് തിരിച്ചു പിടിക്കുമോ? സ്വരാജ് നേടുമോ? അന്‍വര്‍ തിളങ്ങുമോ?
  • വഴിക്കടവിലെ ലീഡ് നിര്‍ണായകമാകും
  • ക്രൈസ്തവ വോട്ടുകള്‍ ഭിന്നിച്ചു എന്നാണ് ഉദ്യേശിച്ചതെന്നും മോഹന്‍ രാജ്‌
  • എന്‍ ഡി എയുടെ ഒരു വോട്ടും പോയിട്ടില്ലെന്ന തിരുത്തുമായി സ്ഥാനാര്‍ഥി മോഹന്‍രാജ്‌
  • വോട്ടെണ്ണല്‍ ആകെ 19 റൗണ്ടുകളിലായി
  • ആദ്യ ഫലം അറിയാന്‍ നിമിഷങ്ങള്‍ മാത്രം
  • നിലമ്പൂരിലേത് കേവലം പത്തുമാസത്തേക്കുള്ള പ്രതിനിധിയെ തിരഞ്ഞെടുക്കുന്ന ഫലമല്ല; കേരള രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഫലമായിരിക്കും: ആര്യാന്‍ ഷൗക്കത്ത്‌

 

Latest