Connect with us

International

ഇറാന്‍ ആക്രമണം; യു എസിന്റെ നയതന്ത്ര വിശ്വാസ്യത തകര്‍ന്നുവെന്ന് ചൈന

ഒരു രാഷ്ട്രമെന്ന നിലയിലും അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇടപെടുന്ന കക്ഷി എന്ന നിലയിലും യു എസിന്റെ നയതന്ത്ര വിശ്വാസ്യതക്ക് കനത്ത തിരിച്ചടിയേറ്റു

Published

|

Last Updated

ബീജിങ്  | ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കക്കെതിരെ ചൈന. ആക്രമണം യു എസിന്റെ നയതന്ത്ര വിശ്വാസ്യത തകര്‍ത്തുവെന്ന് ചൈന കുറ്റപ്പെടുത്തി. സാഹചര്യങ്ങള്‍ നിയന്ത്രണാതീതമാകുമോയെന്ന ആശങ്കയും യു എന്‍ രക്ഷാസമിതി യോഗത്തിന് പിന്നാലെ ചൈന പ്രകടിപ്പിച്ചു

എരിതീയില്‍ എണ്ണയൊഴിക്കുന്നതില്‍ നിന്ന് എല്ലാവരും മാറിനില്‍ക്കണമെന്ന് യു എന്നിലെ ചൈനീസ് അംബാസഡര്‍ ഫു കോങ് പറഞ്ഞു. ഒരു രാഷ്ട്രമെന്ന നിലയിലും അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇടപെടുന്ന കക്ഷി എന്ന നിലയിലും യു എസിന്റെ നയതന്ത്ര വിശ്വാസ്യതക്ക് കനത്ത തിരിച്ചടിയേറ്റു. ശക്തിപ്രയോഗത്തിലൂടെ സംഘര്‍ഷങ്ങള്‍ വഷളാക്കരുത്. സ്ഥിതിഗതികള്‍ വഷളാകുന്നത് തടയുന്നതിനും യുദ്ധ വ്യാപനം ഒഴിവാക്കുന്നതിനും ഇസ്‌റാഈല്‍ ഉടന്‍ തന്നെ വെടിനിര്‍ത്തലിന് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു