Connect with us

Malappuram

എസ് എസ് എഫ് ജില്ലാ സഹവാസ ക്യാമ്പ് സമാപിച്ചു

ചന്ദ്രന്റെ ദക്ഷിണദ്രുവം തൊടുന്ന ആദ്യ രാജ്യമെന്ന ശാസ്ത്രമുന്നേറ്റത്തിന്റെ നെറുകയില്‍ ചുംബിച്ചു നില്‍ക്കുന്ന രാജ്യത്തെ ലോകത്തിന് മുന്നില്‍ തലതാഴ്‌ത്തേണ്ടി വരുന്ന നിസ്സഹയതയിലേക്ക് തള്ളിയിടുകയാണ് ചില വാര്‍ത്തകളെന്ന് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ കുഞ്ഞുമുഹമ്മദ്.

Published

|

Last Updated

മഞ്ചേരി |  ചന്ദ്രന്റെ ദക്ഷിണദ്രുവം തൊടുന്ന ആദ്യ രാജ്യമെന്ന ശാസ്ത്രമുന്നേറ്റത്തിന്റെ നെറുകയില്‍ ചുംബിച്ചു നില്‍ക്കുന്ന രാജ്യത്തെ ലോകത്തിന് മുന്നില്‍ തലതാഴ്‌ത്തേണ്ടി വരുന്ന നിസ്സഹയതയിലേക്ക് തള്ളിയിടുകയാണ് ചില വാര്‍ത്തകളെന്ന് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ കുഞ്ഞുമുഹമ്മദ്. രാജ്യത്തിന്റെ മുഖത്ത് വര്‍ഗീയവാദികളേല്പിച്ച പ്രഹരങ്ങളിലൊന്നാണ് ഉത്തര്‍ പ്രദേശ് മുസാഫര്‍നഗറിലെ ക്ലാസ്‌റൂമില്‍ നിന്ന് നാം കണ്ടതെന്നും ഇത് നാസി ജര്‍മനിയെ അനുസ്മരിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ഞപ്പറ്റ ഐ സി എസ് ക്യാമ്പസില്‍ സംഘടിപ്പിച്ച ‘മണ്ണില്‍ പുണര്‍ന്ന വേരുകള്‍ ‘ സഹവാസ ലീഡേഴ്‌സ് ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ രാജ്യം അസ്തമിച്ചിട്ടില്ലെന്ന പ്രതീക്ഷയെ, സൗഹൃദങ്ങളുടെ വീണ്ടെടുപ്പിനുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാന്‍ നമുക്കാകണമെന്ന് ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. ശനി, ഞായര്‍ ദിവസങ്ങളിലായി പഠനം, ആവിഷ്‌കാരം, ചോദ്യോത്തരം, നയതന്ത്രം, ട്രാന്‍സാക്ഷനല്‍ അനാലിസിസ്, ആരോഗ്യം, ചര്‍ച്ച, പ്രയോഗം സെഷനുകള്‍ നടന്നു. ഐ പി ബി ഡയറക്ടര്‍ എം അബ്ദുല്‍ മജീദ്, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇല്യാസ് സഖാഫി കൂമണ്ണ, സ്വാദിഖ് മടവൂര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സി.കെ. ശാഫി സഖാഫി അദ്ധ്യക്ഷത വഹിച്ചു.