Kozhikode
എസ്എസ്എഫ് ബിയോണ്ട് ബൗണ്ടറിസ് സഞ്ചാരത്തിന് തുടക്കമായി
രണ്ടാം ദിവസമായ ഇന്ന് മർകസ് നോളജ് സിറ്റി, ഓമശ്ശേരി, കെഎംസിടി മെഡിക്കൽ കോളേജ്, കെഎംസിടി എൻജിനീയറിങ് കോംപ്ലക്സ് തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രയാണം നടത്തും.

എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി നടത്തിയ ബിയോണ്ട് ബൗണ്ടറീസ് സഞ്ചാരം കെ വി തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കോഴിക്കോട്|ഈ മാസം 10 മുതൽ കോട്ടക്കലിൽ നടക്കുന്ന പ്രൊഫ്സമിറ്റിൻ്റെ മുന്നോടിയായി എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബിയോണ്ട് ബൗണ്ടറീസ് സഞ്ചാരത്തിന് തുടക്കമായി. ഫാറൂഖ് കോളേജ് പരിസരത്ത് വെച്ച് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സെക്രട്ടറി കെ വി തങ്ങൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഷുഹൈബ് കുണ്ടുങ്ങൽ അധ്യക്ഷത വഹിച്ചു.
ഫാറൂഖ് ഇസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ഫിംസ്), ഗവൺമെൻറ് എൻജിനീയറിങ് കോളേജ് വെസ്റ്റ് ഹിൽ, ജെഡിടി വെള്ളിമാടുകുന്ന്, കോഴിക്കോട് ഗവ. ലോ കോളേജ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് , കുന്നമംഗലം, കൊടുവള്ളി തുടങ്ങിയ കേന്ദ്രങ്ങളിൽ ബിയോണ്ട് ബൗണ്ടറിസ് സഞ്ചരിച്ചു.
രണ്ടാം ദിവസമായ ഇന്ന് മർകസ് നോളജ് സിറ്റി, ഓമശ്ശേരി, കെഎംസിടി മെഡിക്കൽ കോളേജ്, കെഎംസിടി എൻജിനീയറിങ് കോംപ്ലക്സ് തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രയാണം നടത്തും. തുടർന്നു വൈകിട്ട്, കാലിക്കറ്റ് എൻ ഐ ടി പരിസരത്ത് സമാപിക്കും.
അൽഫാസ് ഒളവണ്ണ, റാഷിദ് ബി പി ഇരിങ്ങല്ലൂർ, ഇർഷാദ് സഖാഫി എരമംഗലം, റാഷിദ് സി പി പുല്ലാളൂർ, ആദിൽ മുബാറക്ക് പൊക്കുന്ന്, അബ്ബാസ് കാന്തപുരം, അഷ്റഫ് ചെറുവാടി, സയ്യിദ് റഈസ് ബുഖാരി, റാഹിൽ പതിമംഗലം നേതൃത്വം നൽകി.
---- facebook comment plugin here -----