Kerala
ശ്രീനിവാസന്‍ വധക്കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍
പട്ടാമ്പി സ്വദേശികളായ കെ അലി, അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയതിനാണ് അറസ്റ്റ്.
		
      																					
              
              
            പാലക്കാട് | പാലക്കാട്ടെ ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി സ്വദേശികളായ കെ അലി, അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയതിനാണ് അറസ്റ്റ്. ഇതോടെ കേസില്‍ ആകെ 25 പേര്‍ അറസ്റ്റിലായി.
ഏപ്രില്‍ 16ന് മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് മേലാമുറിയില്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയത്. അക്രമി സംഘത്തിലെ മൂന്ന് പേരാണ് കടയില്‍ കയറി ശ്രീനിവാസനെ വെട്ടിവീഴ്ത്തിയത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



