Connect with us

National

കന്നി വോട്ടര്‍മാര്‍ക്കായി കായിക മത്സരം; കെ അണ്ണാമലക്കെതിരെ ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

മത്സരത്തിന്റെ മറവില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു

Published

|

Last Updated

ചെന്നൈ |  തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂരിലെ ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ കെ അണ്ണാമലയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. ഡിഎംകെയാണ് പരാതി നല്‍കിയിരിക്കുന്നത്. കന്നി വോട്ടര്‍മാര്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുവെന്നും മത്സരത്തിന്റെ പ്രചാരണ ബോര്‍ഡുകളിലും കാര്‍ഡുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അണ്ണാമലയുടെയും ചിത്രങ്ങളുണ്ടെന്നുമാണ് പരാതി.

മത്സരത്തിന്റെ മറവില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും ഡിഎംകെ ആവശ്യപ്പെട്ടു. ഡിഎംകെ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍ എസ് ഭാരതിയാണ് പരാതി നല്‍കിയത്.

 

 

Latest