Connect with us

Uae

സ്‌പൈസ് ജെറ്റ് ചെക്ക് ഇൻ ബാഗ്ഗജ് 40 കിലോ ആയി ഉയർത്തി

യാത്ര കൂടുതൽ സുഖകരമാക്കുന്നതിന് പുതിയ ഫ്ളക്സ് ടിക്കറ്റ് രീതി അവതരിപ്പിച്ചതായി സ്‌പൈസ് ജെറ്റ്

Published

|

Last Updated

അബൂദബി | യു എ ഇ യിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 7 കിലോ ക്യാബിൻ ബഗ്ഗാജിന് പുറമെ ചെക്ക് ഇൻ ബാഗ്ഗജ് 30 കിലോയിൽ നിന്നും 40 ആയി വർദ്ധിപ്പിച്ചതായി സ്‌പൈസ് ജെറ്റ് അറിയിച്ചു. സെപ്റ്റംബർ 15 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. യു എ ഇ യിൽ നിന്നും ഇന്ത്യയിലെ എല്ലാ സെക്ടറിലേക്കും ഈ ആനുകൂല്യം ലഭിക്കും.

സ്‌പൈസ് ജെറ്റിൽ യാത്ര കൂടുതൽ സുഖകരമാക്കുന്നതിന് പുതിയ ഫ്ളക്സ് ടിക്കറ്റ് രീതി അവതരിപ്പിച്ചതായി സ്‌പൈസ് ജെറ്റ് കൂട്ടി ചേർത്തു. ഫ്ളക്സ് ടിക്കറ്റ് എടുക്കുന്നവർക്ക് യാത്ര ചെയ്യുന്ന ദിവസം മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ സൗജന്യമായി മാറുന്നതിനള്ള സൗകര്യമുണ്ട്.  സൗകര്യപ്രദമായ സീറ്റ് തിരഞ്ഞെടുക്കാനുള്ള അവസരവും സൗജന്യ സ്‌നാക്‌സും സ്‌പൈസ് ജെറ്റ് വാഗ്ദാനം ചെയ്യുന്നു.

അന്തരാഷ്ട്ര യാത്രക്കാർക്ക് പുറമെ ആഭ്യന്തര യാത്രക്കാർക്കും ഫ്ളക്സ് ടിക്കറ്റ് ലഭിക്കും. സ്‌പൈസ് ജെറ്റ് ദുബൈ നിന്നും കോഴിക്കോട്, കൊച്ചി, അമൃത്സർ, മുംബൈ എന്നിവിടങ്ങളിലേക്കാണ് നിലവിൽ സർവീസ് നടത്തുന്നത്. അടുത്ത ദിവസങ്ങളിൽ മംഗലാപുരം, ദൽഹി ഉൾപ്പെടെയുള്ള സെക്ടറുകളിൽ നിന്നും ദുബൈയിലേക്ക് സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.