Connect with us

local body election 2025

മാതാപിതാക്കളുടെ വഴിയേ ജനവിധി തേടി മകൻ

പിതാവിൽനിന്ന് കൈവിട്ടു പോയ വാർഡ് തിരിച്ചുപിടിക്കാൻ എൽ ഡി എഫ് ഇറക്കിയത് മകനെ തന്നെയാണ്.

Published

|

Last Updated

പെരുമ്പടപ്പ് | ആദ്യം പിതാവും പിന്നീട് മാതാവും വിജയിച്ച വാർഡിൽ ഇത്തവണ മകൻ മത്സരത്തിനെത്തുന്നു. സി പി ഐ വിദ്യാർഥി-യുവജന വിഭാഗം നേതാവായ എ എ മുർഷിദുൽ ഹഖ് മത്സരിക്കുന്ന പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ തട്ടുപറമ്പ് ഒന്നാം വാർഡിലാണ് ഈ പോരാട്ടം.

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലി മുഹമ്മദിന്റെ വിയോഗത്തെ തുടർന്ന് 2008ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മുർഷിദുൽ ഹഖിന്റ പിതാവ് ആല്യാമു സിദ്ദീഖ് മത്സരിക്കുന്നതും ജനപ്രതിനിധിയാകുന്നതും. 2010ൽ പ്രസ്തുത വാർഡ് വനിതാ വാർഡായപ്പോൾ സിദ്ദിഖിന്റെ ഭാര്യ ബുഷ്‌റ സിദ്ദീഖ് മത്സരിച്ച് വിജയിച്ചു. പിന്നീട് 2015 ലെ തിരഞ്ഞെടുപ്പിൽ സിദ്ദീഖ് വീണ്ടും മത്സരിച്ചുവെങ്കിലും യു ഡി എഫ് സ്ഥാനാർഥിയും കോൺഗ്രസ്സ് നേതാവുമായ വി കെ അനസിനോട് പരാജയപ്പെട്ടു.

2020ലെ തിരഞ്ഞെടുപ്പിലും ഒന്നാം വാർഡ് കോൺഗ്രസ്സ് നിലനിർത്തി. ഇത്തവണ പിതാവിൽനിന്ന് കൈവിട്ടു പോയ വാർഡ് തിരിച്ചുപിടിക്കാൻ എൽ ഡി എഫ് ഇറക്കിയത് മകനെ തന്നെയാണ്.

2015ൽ പിതാവിനെ പരാജയപ്പെടുത്തിയ വി കെ അനസ് തന്നെയാണ് മുർഷിദുൽ ഹഖിന്റെ എതിരാളി. എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ, സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ച മുർഷിദുൽ ഹഖ് നിലവിൽ എ ഐ വൈ എഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗമാണ്. അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള മത്സരമെന്ന നിലയിലും മത്സരം ശ്രദ്ധേയമാകും.