Ongoing News
തെരുവ് വിളക്കുകളുടെ സോളാർ ബാറ്ററി മോഷണം: നാല് യുവാക്കൾ പിടിയിൽ
വാഹനത്തിന്റെ നമ്പർ അടിസ്ഥാനമാക്കിയുളള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്

തിരുവല്ല | തെരുവ് വിളക്കുകളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ നാല് യുവാക്കൾ തിരുവല്ല പോലീസിന്റെ പിടിയിലായി. പെരിങ്ങര പെരുന്തുരുത്തി താഴ്ചത്തറയിൽ അജു പോൾ (21), അഖിൽ ബാബു (23), ആലംതുരുത്തി പാലക്കുഴിയിൽ ഷാജു (23), കാരണത്തുശ്ശേരിയിൽ അനൂപ് വർഗീസ് (30) എന്നിവരാണ് പിടിയിലായത്.
വഞ്ചിമൂട്ടിൽപ്പടി, മടിക്കോലിപ്പടി, തെങ്ങേലി ഈരടിച്ചിറ, മണിമന്ദിരം എന്നിവിടങ്ങളിലെ തെരുവ് വിളക്കുകളിലെ സോളാർ ബാറ്ററിയാണ് കവർന്നത്. കഴിഞ്ഞ ഒൻപതിന് രാത്രി ഒരു മണിക്കും നാലിനും ഇടയിലായിരുന്നു കവർച്ച. ഇവർ വാഹനത്തിൽ പോകുന്ന ദൃശ്യങ്ങൾ സി സി ടി വി ക്യാമറയിൽ പതിഞ്ഞിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പർ അടിസ്ഥാനമാക്കിയുളള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
മോഷ്ടിക്കുന്ന ബാറ്ററി പെരിങ്ങരയിലെ ആക്രിക്കടയിലാണ് സംഘം വില്പന നടത്തിയിരുന്നത്. ഇവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
---- facebook comment plugin here -----