Kerala
മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍നിന്ന് പണം തട്ടി; രണ്ട് പേര്‍ അറസ്റ്റില്‍
നെല്ലിപ്പുഴ യൂക്കോ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്.

പാലക്കാട്| മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതികളെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലിശ്ശേരി തോണിയില്‍ വീട്ടില്‍ ഉമ്മര്‍ ഫാറൂഖ്, വിയ്യകുര്‍ശ്ശി കരിങ്ങാംതൊടി വീട്ടില്‍ സുലൈമാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നെല്ലിപ്പുഴ യൂക്കോ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. പിടിയിലായ ഉമ്മര്‍ ഫാറൂഖ് മുന്‍പും സമാന കേസുകളില്‍ പ്രതിയായിരുന്നു.
---- facebook comment plugin here -----