Kerala
എം എന്‍ വിജയന്റെ വീട്ടില്‍ നിന്ന് സ്മൃതിയാത്ര; പുകസക്കും സി പി എമ്മിനുമെതിരെ മകന്‍ വി എസ് അനില്‍കുമാര്‍
ജീവിച്ചിരുന്നപ്പോള്‍ പുറത്താക്കിയ എം എന്‍ വിജയനെ തിരിച്ചെടുത്തോ? 16 കൊല്ലം ഇല്ലാത്ത ആദരവ് ഇപ്പോള്‍ എങ്ങനെ ഉണ്ടായി? പാര്‍ട്ടി തിരുത്തിയോ എന്ന് പറയണം.

തൃശൂര്‍ | എം എന്‍ വിജയന്റെ വീട്ടില്‍ നിന്ന് സ്മൃതിയാത്ര നടത്താന്‍ തീരുമാനിച്ചതില്‍ പുരോഗമന കലാസാഹിത്യ സംഘ (പുകസ)ത്തെയും സി പി എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് മകന്‍ വി എസ് അനില്‍കുമാര്‍. സ്മൃതിയാത്രക്ക് പുകസ തങ്ങളോട് അനുമതി തേടിയിട്ടില്ലെന്ന് അനില്‍കുമാര്‍ പറഞ്ഞു.
ജീവിച്ചിരുന്നപ്പോള്‍ പുറത്താക്കിയ എം എന്‍ വിജയനെ തിരിച്ചെടുത്തോ? 16 കൊല്ലം ഇല്ലാത്ത ആദരവ് ഇപ്പോള്‍ എങ്ങനെ ഉണ്ടായി?
പാര്‍ട്ടി തിരുത്തിയോ എന്ന് പറയണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----