Kerala
യു ഡി എഫില്‍ അസോഷ്യേറ്റ് അംഗത്വം അംഗീകരിക്കില്ലെന്ന് പി വി അന്‍വര്‍
സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചാല്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന യു ഡി എഫ് യോഗത്തിലെ തീരുമാനം അന്‍വര്‍ തള്ളി

മലപ്പുറം | യു ഡി എഫില്‍ അസോഷ്യേറ്റ് അംഗത്വം അംഗീകരിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച് പി വി അന്‍വര്‍. യു ഡി എഫ് നേതൃയോഗം അവസാനിച്ചതിന് പിന്നാലെയാണ് അന്‍വറിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചാല്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന യു ഡി എഫ് യോഗത്തിലെ തീരുമാനം അന്‍വര്‍ തള്ളി.
മുന്നണിയില്‍ പൂര്‍ണ അംഗത്വം വേണമെന്നാണ് അന്‍വര്‍ പറയുന്നത്. ഇതോടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുകയാണ് പിവി അന്‍വര്‍.
തൃണമൂല്‍ കോണ്‍ഗ്രസിനെ യു ഡിഎ ഫില്‍ എടുക്കാന്‍ എ ഐ സി സിയുടെ അനുമതി വേണമെന്നാണ് ഇന്ന് ചേര്‍ന്ന യു ഡി എഫ് യോഗത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട്. നേരിട്ട് അംഗത്വം ഇപ്പോള്‍ സാധ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തെ അറിയിച്ചു.