Connect with us

Kerala

സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചാല്‍ പി വി അന്‍വറുമായി സഹകരിക്കാം; നിലപാട് വ്യക്തമാക്കി യു ഡി എഫ്

അന്‍വറിനെ അസോസിയേറ്റ് അംഗമാക്കും. ഇക്കാര്യം അടൂര്‍ പ്രകാശ് അന്‍വറിനെ അറിയിക്കും.

Published

|

Last Updated

തിരുവനന്തപുരം | സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചാല്‍ പി വി അന്‍വറുമായി സഹകരിക്കാമെന്ന് യു ഡി എഫ്. അതിനു തയ്യാറായാല്‍ അന്‍വറിനെ അസോസിയേറ്റ് അംഗമാക്കും. ഇക്കാര്യം അടൂര്‍ പ്രകാശ് അന്‍വറിനെ അറിയിക്കും.

ഓണ്‍ലൈനായി ചേര്‍ന്ന യു ഡി എഫ് നേതൃയോഗത്തിലാണ് തീരുമാനം. അടൂര്‍ പ്രകാശ് അല്‍പ സമയത്തിനകം മാധ്യമങ്ങളെ കാണും.

യു ഡി എഫ് യോഗത്തിലെ തീരുമാനം പൂര്‍ണമായി അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് അന്‍വര്‍ പ്രതികരിച്ചു. അന്‍വര്‍ നാളെ രാവിലെ ഒമ്പതിന് മാധ്യമങ്ങളുമായി സംസാരിക്കും.

---- facebook comment plugin here -----

Latest