Connect with us

Kerala

കൊച്ചി തീരത്തെ കപ്പലപകടം; ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് മൂന്ന് വിദഗ്ധ സമിതികള്‍ രൂപവത്കരിച്ച് സര്‍ക്കാര്‍

നഷ്ടപരിഹാരം, മലിനീകരണം, അപകടത്തിന്റെ ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍.

Published

|

Last Updated

കൊച്ചി | തീരത്തെ കപ്പലപകടത്തില്‍ ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് മൂന്ന് വിദഗ്ധ സമിതികള്‍ രൂപവത്കരിച്ച് സര്‍ക്കാര്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇവയിലൊന്ന്. ഈ സമിതിയില്‍ ഏഴംഗങ്ങളുണ്ട്. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ സമിതി ചര്‍ച്ച ചെയ്യും.

മലിനീകരണം പഠിക്കാനാണ് അടുത്ത സമിതി. ശാസ്ത്രസാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ ഈ സമിതിയില്‍ എട്ടംഗങ്ങളാണുള്ളത്.

അപകടത്തിന്റെ ആഘാതം പഠിക്കാനാണ് മറ്റൊരു സമിതി.

Latest