Connect with us

Kerala

ഇനിയൊരു പിണറായി സര്‍ക്കാര്‍ വരില്ല: എ കെ ആന്റണി

തന്നെ സന്ദര്‍ശിക്കാനെത്തിയ ആര്യാടന്‍ ഷൗക്കത്തിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ആന്റണി

Published

|

Last Updated

തിരുവനന്തപുരം | ഇനിയൊരു പിണറായി സര്‍ക്കാര്‍ വരില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തന്നെ സന്ദര്‍ശിക്കാനെത്തിയ നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ആന്റണി.

തുടര്‍ ഭരണം ഉണ്ടായിക്കൂടാ എന്ന് ആഗ്രഹിക്കുന്ന കേരളം മുഴുവന്‍ യു ഡി എഫിന് വോട്ട് ചെയ്യുമെന്ന് എ കെ ആന്റണി പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിക്കും. തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയ്ക്ക് കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്നും എകെ ആന്റണി പറഞ്ഞു.

എ കെ ആന്റണി പിതൃതുല്യനാണെന്ന് ഷൗക്കത്ത് പറഞ്ഞു. ആന്റണിയുടെ അനുഗ്രഹം വാങ്ങിയ ശേഷം നാമനിര്‍ദ്ദേശപത്രിക നല്‍കണമെന്ന് ആഗ്രഹിച്ചു. നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ഷൗക്കത്ത് പറഞ്ഞു. ആര്യാടന്‍ ഷൗക്കത്ത് പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും പുഷ്പാര്‍ച്ചന നടത്തി. നാളെ രാവിലെ 11 മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ പത്രിക സമര്‍പ്പിക്കുന്നതോടെ പരസ്യ പ്രചാരണം ആരംഭിക്കും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ടാണ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

 

---- facebook comment plugin here -----

Latest