Connect with us

Kerala

ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിനു സമീപം ഒരേക്കര്‍ വാഴത്തോട്ടം വെട്ടി നശിപ്പിച്ചു

സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഈ നീചകൃത്യത്തിനു പിന്നില്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്

Published

|

Last Updated

കോഴിക്കോട് | വടകര ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിനു സമീപം ഒരേക്കര്‍ ഭൂമിയിലെ വാഴക്കൃഷി വെട്ടി നശിപ്പിച്ചു. കുലച്ചതും കുലയ്ക്കാത്തുമായി 250 ഓളം വാഴകളാണ് വെട്ടി നശിപ്പിച്ചത്.

ചാലംകുനി സ്വദേശികളായ സി.സി രവി, വെള്ളുപറമ്പത്ത് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാഴക്കൃഷിക്ക് നേരെയാണ് സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായത്. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഈ നീചകൃത്യത്തിനു പിന്നില്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവം സംബന്ധിച്ച് ഉടമകള്‍ ചോമ്പാല പോലീസില്‍ പരാതി നല്‍കി. കെ കെ രമ എം എല്‍ എ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Latest