Connect with us

Kerala

എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 105 വര്‍ഷം കഠിന തടവും പിഴയും

കണ്ണൂര്‍ ഇരിവേശി കുനിയന്‍ പുഴ അരിക്കമല ചേക്കോട്ടു വീട്ടില്‍ കുട്ടായി എന്ന ഹിതേഷ് മാത്യു(30)ആണ് ശിക്ഷിക്കപ്പെട്ടത്

Published

|

Last Updated

പത്തനംതിട്ട |  എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 105 വര്‍ഷം കഠിന തടവും 2,85,000 രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ ഇരിവേശി കുനിയന്‍ പുഴ അരിക്കമല ചേക്കോട്ടു വീട്ടില്‍ കുട്ടായി എന്ന ഹിതേഷ് മാത്യു(30)ആണ് ശിക്ഷിക്കപ്പെട്ടത്. വെച്ചൂച്ചിറ പോലീസ് 2020 മേയ് 17ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ഒന്ന് കോടതി ജഡ്ജി ജി പി ജയകൃഷ്ണന്‍ ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. പിഴത്തുക കുട്ടിക്ക് നല്‍കണം, അടച്ചില്ലെങ്കില്‍ പ്രതിയുടെ വസ്തുക്കളില്‍ നിന്നും കണ്ടുകെട്ടി കണ്ടെത്തി നല്‍കാനും വിധിയില്‍ പറയുന്നു.

വെച്ചൂച്ചിറ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന ആര്‍ സുരേഷ് ആണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അന്ന് വനിതാ പോലീസ് സ്റ്റേഷന്‍ എസ് ഐ ആയിരുന്ന സാലി ജോണ്‍ ആണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ബലാല്‍സംഗത്തിനും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി പ്രത്യേകം പ്രത്യേകം കാലയളവ് ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ജെയ്സണ്‍ മാത്യൂസ്, സ്മിത പി ജോണ്‍ കോടതിയില്‍ ഹാജരായി. എസ് സി പി ഓ ആന്‍സി കോടതി നടപടികളില്‍ സഹായിയായി

 

Latest