Connect with us

Kerala

പാടശേഖരത്തിൽ മീൻ പിടിക്കാൻ പോയ യുവാവ് വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു

പാടശേഖരത്തിന് മധ്യത്തിലേക്ക് വള്ളത്തില്‍ പോകവേ ഒഴുക്കില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.

Published

|

Last Updated

തിരുവല്ല  \  തിരുവല്ലയിലെ നിരണത്ത് പാടശേഖരത്തില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു. നിരണം സെന്‍ട്രല്‍ കോട്ടയ്ക്കച്ചിറയില്‍ വീട്ടില്‍ രാജേഷ് ( അബു , 45 ) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചേ കാലോടെ മുട്ടുങ്കേരി പാലത്തിന് സമീപത്തെ പാടശേഖരത്തില്‍ ആയിരുന്നു സംഭവം.

പാടശേഖരത്തിന് മധ്യത്തിലേക്ക് വള്ളത്തില്‍ പോകവേ ഒഴുക്കില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. നീന്തല്‍ വശം ഇല്ലാതിരുന്ന രാജേഷ് വെള്ളത്തില്‍ മുങ്ങിത്താഴന്നു. സംഭവം കണ്ട അടുത്ത ബന്ധു ബഹളം വച്ചതോടെ ഓടിയെത്തിയ സമീപവാസികള്‍ ചേര്‍ന്ന് രാജേഷിനെ മുങ്ങിയെടുക്കുകയായിരുന്നു. തുടര്‍ന്ന് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സജിത, മക്കള്‍: അഖില്‍, രജനി.

 

Latest