Connect with us

Health

അനാരോഗ്യകരമായ ഭക്ഷണങ്ങളിൽ പതിയിരിക്കുന്നു ഈ അപകടങ്ങൾ!

സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാര ചേർത്ത നോൺ ആൽക്കഹോളിക് ഭക്ഷണങ്ങളും ഫാറ്റി ലിവർ രോഗത്തിന് കാരണമാകും.

Published

|

Last Updated

നാരോഗ്യകരമായ ഭക്ഷണ ശീലം നിങ്ങളുടെ ഭാരം കൂട്ടും എന്നത് മാത്രമാണ് നിങ്ങൾക്ക് അറിയാവുന്നത്.എന്നാൽ അതിനേക്കാൾ വലിയ പ്രത്യാഘാതങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഈ ഭക്ഷണങ്ങൾ ഉണ്ടാക്കും. നിങ്ങളുടെ അവയവങ്ങൾക്ക് നിശബ്ദമായി കേടുപാടുകൾ വരുത്തുകയും വിട്ടുമാറാത്ത രോഗങ്ങൾക്ക് അടിമയാക്കുകയും ചെയ്യും. എന്തൊക്കെയാണ് അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ പ്രത്യാഘാതങ്ങൾ എന്ന് നോക്കാം.

  • ഉയർന്ന പഞ്ചസാരയും കൊഴുപ്പും കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പൊണ്ണത്തടിയുമായി ബന്ധപ്പെട്ട രോഗങ്ങൾക്കും കാരണമാകുന്നു.
  • ട്രാൻസ് ഫാറ്റും അമിതമായ സോഡിയവും രക്തസമ്മർദ്ദവും കൊളസ്ട്രോളും വർധിപ്പിക്കും. ഇത് പിന്നീട് ഹൃദ്രോഗത്തിനും കാരണമാകുന്നു.
  • പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും പ്രമേഹ സാധ്യത കൂട്ടുകയും ചെയ്യും. ഇങ്ങനെ നിങ്ങൾ ടൈപ്പ് ടു പ്രമേഹം എന്ന അസുഖത്തിനും അടിമയാകുന്നു.
  • സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാര ചേർത്ത നോൺ ആൽക്കഹോളിക് ഭക്ഷണങ്ങളും ഫാറ്റി ലിവർ രോഗത്തിന് കാരണമാകും.
  • മാത്രമല്ല ജങ്ക് ഫുഡുകളിൽ നിന്നുള്ള കുറഞ്ഞ നാരുകൾ കുടലിന്റെ ആരോഗ്യത്തെയും ദഹനത്തെയും പ്രശ്നത്തിലാക്കും.
  • മോശം ഭക്ഷണക്രമം വിഷാദം ഉത്കണ്ഠ ബ്രെയിൻ ലാഗ് എന്നിവയും സൃഷ്ടിച്ചേക്കാം.
  • അവശ്യ പോഷകങ്ങളുടെ അഭാവം നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയും ദുർബലപ്പെടുത്തും.
  • അവസാനമായി എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതായി പ്രിസർവേറ്റുകളും സംസ്കരിച്ച മാംസവും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതായി WHO കണ്ടെത്തിയിട്ടുണ്ട്.

Latest