Connect with us

Health

ക്ലിയർ സ്കിന്നിന് കൊക്കോ പൗഡർ

ഒരു പാത്രത്തിൽ കൊക്കോ പൗഡറും തേനും തുല്യ അളവിൽ എടുത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക.ഇത് മുഖത്ത് പുരട്ടി അല്പസമയം കഴിഞ്ഞ് കഴുകി കളയുക.

Published

|

Last Updated

പാടുകളില്ലാത്ത മൃദുവായ ചർമം ലഭിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്.അതിനായി പല വഴികളും പരീക്ഷിക്കുന്നവരും ആണ് നമ്മൾ. എന്നാൽ ഇക്കാര്യത്തിൽ കൊക്കോ പൗഡറിന് അത്ഭുതങ്ങൾ കാണിക്കാൻ കഴിയും എന്ന കാര്യം നിങ്ങൾക്കറിയാമോ? കൊക്കോ പൗഡർ ഉപയോഗിച്ച് മുഖം തിളങ്ങുന്നതിനായി തയ്യാറാക്കാവുന്ന ചില പാക്കുകൾ പരിചയപ്പെടാം.

  • അരച്ച പപ്പായയും കൊക്കോ പൗഡറും തുല്യ അളവിൽ എടുത്ത് അതിൽ കുറച്ച് റോസ് വാട്ടർ ചേർത്ത് നന്നായി കലർത്തി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം.അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുമ്പോൾ നിങ്ങളുടെ മുഖത്തിന് ഒരു പുതിയ തിളക്കം കിട്ടും.
  • ഒരു പാത്രത്തിൽ കൊക്കോ പൗഡറും തേനും തുല്യ അളവിൽ എടുത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക.ഇത് മുഖത്ത് പുരട്ടി അല്പസമയം കഴിഞ്ഞ് കഴുകി കളയുക.
  • ഒരു പാത്രത്തിൽ കൊക്കോ പൗഡറും പാലും തുല്യ അളവിൽ എടുത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് ആക്കുക. ഇതും മുഖത്ത് പുരട്ടിയതിനുശേഷം അൽപസമയം വയ്ക്കാം.
  • രണ്ട് ടേബിൾ സ്പൂൺ കൊക്കോ പൊടിയും മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയതിനു ശേഷം മുഖത്ത് പുരട്ടാം.
  • ഉടച്ച വാഴപ്പഴവും കൊക്കോ പൗഡറും തുല്യ അളവിൽ എടുത്ത പേസ്റ്റ് രൂപത്തിലാക്കി 10 മിനിറ്റ് മുഖത്ത് പുരട്ടി കഴുകുക.

കൊക്കോ നിങ്ങളുടെ ചർമ്മത്തിന് തിളക്കവും മൃദുത്വവും നൽകും.

Latest