Kerala
കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസിയില്‍ നിന്ന് പുക ഉയര്‍ന്നു
അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പുകയണച്ചു

കോഴിക്കോട് | ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. കോഴിക്കോട് മൂഴിക്കലില്‍ വെച്ചാണ് തിരുവമ്പാടിക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പുക ഉയര്‍ന്നത്.
ഇന്ന് വൈകിട്ട് ആറോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കി. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പുകയണച്ചു.
---- facebook comment plugin here -----