Connect with us

Kerala

കോട്ടയം പാല മേവടയില്‍ അസ്ഥികൂടം കണ്ടെത്തി

മുന്‍പ് മീനച്ചിലില്‍ നിന്നും കാണാതായ 84 കാരന്റേതാണോ അസ്ഥികൂടം എന്ന സംശയത്തിലാണ് പോലീസ്.

Published

|

Last Updated

കോട്ടയം|കോട്ടയം പാല മേവടയില്‍ അസ്ഥികൂടം കണ്ടെത്തി. സംഭവത്തില്‍ പാലാ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മുന്‍പ് മീനച്ചിലില്‍ നിന്നും കാണാതായ 84 കാരന്റേതാണോ അസ്ഥികൂടം എന്ന സംശയത്തിലാണ് പോലീസ്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയുവെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബര്‍ 21നാണ് 84 കാരനായ മാത്യു തോമസിനെ കാണാതായത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തു നിന്നാണ് ഇപ്പോള്‍ അസ്ഥികൂടം കിട്ടിയത്.