Kozhikode
ഹാദി ബിരുദ ദാനത്തിന് സിറാജുൽ ഹുദാ ഒരുങ്ങുന്നു: ഹാദികളുടെ രജിസ്ട്രഷൻ ഇന്നവസാനിക്കും
സ്വഗത സംഘം രൂപീകരണം നാളെ

കോഴിക്കോട്| നവംബർ 7, 8, 9 തിയ്യതികളിൽ നടക്കുന്ന ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ അഞ്ചാം ഹാദി ബിരുദ ദാന സമ്മേളനത്തിനായി കുറ്റ്യാടി സിറാജുൽ ഹുദാ ഒരുങ്ങുന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി മുന്നൂറോളം സ്ഥാപനങ്ങളിൽ നിന്ന് ഏഴു വർഷത്തെ മത പഠനം കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാർത്ഥികൾക്ക് ജാമിഅത്തുൽ ഹിന്ദ് നൽകുന്ന ഹാദി ബിരുദദാനത്തിനായി വരുന്ന 1500 ലധികം യുവ പണ്ഡിതന്മാരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.
കോൺവെക്കേഷന് പുറമേ ഈ വർഷത്തെ ജാമിഅ മഹ്റജാനിനും സിറാജുൽ ഹുദയാണ് ആദിത്ഥ്യമരുളുന്നത്. കോളേജ്, ദാഇറ തലങ്ങളിൽ നിന്ന് ഒന്നാം സ്ഥാനം നേടി യോഗ്യത നേടിയ ആയിരത്തിലധികം വിദ്യാർത്ഥികൾ പത്തോളം വേദികളിലായി മത്സരിക്കുന്ന മഹ്റജാൻ ഏറ്റവും വലിയ അക്കാദമിക് ഉത്സവമായിരിക്കും. കൂടാതെ അന്താരാഷ്ട്ര കോൺഫറൻസ്, സെമിനാറുകൾ തുടങ്ങിയവയും കോൺവൊക്കേഷനോടനുബന്ധിച്ച് നടക്കുന്നുണ്ട്.
പരിപാടിയുടെ വിജയത്തിനായി സംഘടിപ്പിക്കുന്ന സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ നാളെ വൈകുന്നേരം 3 മണിക്ക് കുറ്റ്യാടി സിറാജു ഹുദയിൽ നടക്കും. പേരോട് അബ്ദുർറഹ്മാൻ സഖാഫി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി , മുഹമ്മദ് അബ്ദുർറഹ്മാൻ മദനി വള്ളിയാട്, ടി എ അബ്ദുൽ റഷീദ് മുസ്ലിയാർ ആയഞ്ചേരി, ഹുസൈൻ മാസ്റ്റർ കുന്നത്, അഫ്സൽ കോളാരി, ഹുസൈൻ തങ്ങൾ, മുനീർ സഖാഫി, മുത്തലിബ് സഖാഫി, ഇബ്രാഹിം സഖാഫി കുമ്മോളി, സി കെ റാഷിദ് ബുഖാരി, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി തുടങ്ങിയവർ പങ്കെടുക്കും.
---- facebook comment plugin here -----