Connect with us

National

പഞ്ചാബില്‍ സിഖ് പുരോഹിതനെ ആക്രമിച്ച് കാല്‍ വെട്ടിമാറ്റി

കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു

Published

|

Last Updated

അമൃത്സര്‍ | പഞ്ചാബിലെ തര്‍ണ്‍ തരണ്‍ ജില്ലയില്‍ സിഖ് പുരോഹിതനെ ആക്രമിച്ച് കാല്‍ വെട്ടി പരിക്കേല്‍പ്പിച്ചു. ഖാദൂര്‍ സാഹിബ് ടൗണില്‍ ഇന്നലെ രാത്രിയാണ് സംഭവം. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം രണ്ട് ശസ്ത്രക്രിയകള്‍ നടത്തിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോള്‍ അപകടനില തരണം ചെയ്തതായും സീനിയര്‍ പോലീസ് സൂപ്രണ്ട് ഗുര്‍മിത് ചോഹന്‍ വ്യക്തമാക്കി.

ബനിയ ഗ്രാമത്തിലെ ഗുരുദ്വാരയിലാണ് പുരോഹിതന്‍ ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ കാല്‍ ക്രൂരമായി വെട്ടിമാറ്റിയിട്ടുണ്ട്. കൂടാതെ കൈയുടെ വിരലിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. അക്രമികള്‍ വെട്ടിമാറ്റിയ കാല്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും എസ്എസ്പി കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest