sidhu moose wala murder
സിദ്ദു മൂസെവാലയുടെ കൊലയാളികള്‍ അറസ്റ്റില്‍
പൂനൈ പോലീസാണ് പ്രതികളെ പിടികൂടിയത്

ചണ്ഡിഗഢ് | പഞ്ചാബി ഗായകനും കോണ്‍ഗ്രസ് പാര്‍ട്ടി അംഗവുമായി സിദ്ദു മൂസെവാലെയെ കൊലപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍. സന്തോഷ് യാദവ്, നവനാദ് സൂര്യവംശി എന്നീ പ്രതികളെയാണ് പുനെ പോലീസ് പിടികൂടിയത്.
മെയ് 29ന് പഞ്ചാബിലെ മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വെച്ചാണ് സിദ്ദു മൂസെവാലയെ അക്രമികള്‍ വെടിവച്ചു കൊന്നത്. പഞ്ചാബ് സര്‍ക്കാര്‍ സിദ്ദു മൂസെവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. യൂത്ത് അകാലിദള്‍ നേതാവ് വിക്കി മിദ്ദുഖേര കൊലപാതകത്തിന് പ്രതികാരമായാണ് സിദ്ദുവിനെ വധിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘം കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. യൂത്ത് അകാലിദള്‍ നേതാവ് വിക്കി മിദ്ദുഖേര കൊലപാതകത്തിന് പ്രതികാരമായാണ് സിദ്ദുവിനെ വധിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
മൂസെവാലയും രണ്ട് സുഹൃത്തുക്കളും പഞ്ചാബിലെ ജവഹര്‍കെ ഗ്രാമത്തിലേക്ക് ജീപ്പില്‍ പോകുമ്പോഴാണ് അക്രമിസംഘം വെടിയുതിര്‍ത്തത്. ഉടനെ മൂസെവാലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.