Connect with us

International

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്; പോലീസ് ഓഫീസര്‍ അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു

അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കി

Published

|

Last Updated

ന്യൂയോര്‍ക്ക്| ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെയ്പ്പ്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറരയോടെ വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പില്‍ ഒരു  പോലീസ് ഓഫീസര്‍ അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു.അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കി. ലാസ് വെഗാസ് സ്വദേശിയായ 27 കാരന്‍ ഷെയ്ന്‍ ടാമുറയാണ് അക്രമിയെന്ന് ന്യൂയോര്‍ക്ക് പോലീസ് സ്ഥിരീകരിച്ചു. റൈഫിളുമായി കെട്ടിടത്തില്‍ പ്രവേശിച്ച അക്രമി അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

345 പാര്‍ക്ക് അവന്യുവിലെ കെട്ടിടത്തിലാണ് വെടിവെയ്പ്പുണ്ടായത്. ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ബ്ലാക്സ്റ്റോണ്‍, നാഷണല്‍ ഫുട്‌ബോള്‍ ലീഗ്, കെപിഎംജി എന്നീ കമ്പനികളുടെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്.

ന്യൂയോര്‍ക്ക് പോലീസിലെ ഉദ്യോഗസ്ഥന്റെ പുറകിലാണ് വെടിയേറ്റത്. ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് കൂടുതല്‍ പോലീസുകാര്‍ എത്തിയിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ നിന്ന് ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. അക്രമി തോക്കുമായി കെട്ടിടത്തിനുള്ളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു.

 

 

Latest