Connect with us

Kerala

കൊച്ചി തീരത്തെ കപ്പല്‍ അപകടം; രക്ഷാദൗത്യം പുരോഗമിക്കുന്നു

ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കപ്പലില്‍ തുടരുകയാണ്. എല്ലാവരും സുരക്ഷിതര്‍.

Published

|

Last Updated

കൊച്ചി | തീരത്ത് അപകടത്തില്‍ പെട്ട ചരക്ക് കപ്പലില്‍ രക്ഷാദൗത്യം പുരോഗമിക്കുന്നു. ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കപ്പലില്‍ തുടരുകയാണ്. തീരദേശ സേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാദൗത്യത്തിലുണ്ട്. കപ്പലിലുള്ളവരെല്ലാം സുരക്ഷിതരാണ്.

തീരത്ത് കണ്ടെയ്‌നറുകള്‍ അടിഞ്ഞാല്‍ അടുത്ത് പോകരുതെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരത്ത് എണ്ണപ്പാടയടക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണം.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എം എസ് സി എല്‍സ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. കപ്പലില്‍ നിന്ന് മറൈന്‍ ഓയില്‍ ഉള്‍പ്പെടെ അപകടകരമായ വസ്തുക്കളടങ്ങിയ കാര്‍ഗോ കടലില്‍ വീണു. ഇന്നലെ രാത്രിയോടെ കൊച്ചിയില്‍ എത്തേണ്ടതായിരുന്നു കപ്പല്‍. 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 21 പേരെ രക്ഷപ്പെടുത്തി. കേരള തീരത്ത് നിന്ന് ഉള്ളിലേക്ക് മാറി അറബിക്കടലിലാണ് കാര്‍ഗോ വീണത്.

 

Latest