Uae
മരുന്നുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഷാര്‍ജ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
'ജാഗ്രത പാലിക്കുക, സുരക്ഷിതരായിരിക്കുക' എന്ന പ്രമേയത്തില്‍ നടത്തുന്ന ഈ കാമ്പയിനിലൂടെ, കുട്ടികള്‍ മരുന്നുകള്‍ അനിയന്ത്രിതമായി എടുക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം നല്‍കും.

ഷാര്‍ജ | വീടുകളില്‍ മരുന്നുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ‘ജാഗ്രത പാലിക്കുക, സുരക്ഷിതരായിരിക്കുക’ എന്ന പ്രമേയത്തില്‍ നടത്തുന്ന ഈ കാമ്പയിനിലൂടെ, കുട്ടികള്‍ മരുന്നുകള്‍ അനിയന്ത്രിതമായി എടുക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം നല്‍കും.
സുരക്ഷ ഉറപ്പാക്കാന്‍ മരുന്നുകള്‍ ഉയര്‍ന്ന ഷെല്‍ഫുകളില്‍ സൂക്ഷിക്കണം. കുട്ടികള്‍ ജിജ്ഞാസയാല്‍ അവ എത്തിപ്പിടിക്കുന്നത് ഒഴിവാക്കാനാണിത്. എല്ലാ മരുന്നുകളും ശക്തമായി പൂട്ടിയ അലമാരകളില്‍ സൂക്ഷിക്കാന്‍ രക്ഷിതാക്കളോട് നിര്‍ദേശിച്ചു.
മരുന്നുകളുടെ ഗുണനിലവാരം നിലനിര്‍ത്താന്‍ നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്നും ഉയര്‍ന്ന താപനിലയില്‍ നിന്നും അവയെ അകറ്റിവെക്കണമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി പ്രത്യേകം നിഷ്‌കര്‍ഷിച്ചു.