Connect with us

Kerala

വടകരയില്‍ സ്‌കൂട്ടറിന് മുകളില്‍ മരം വീണ് വയോധികന് ദാരുണാന്ത്യം

മരം വീണത് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മേല്‍

Published

|

Last Updated

കോഴിക്കോട് | കനത്ത മഴയില്‍ വടകരയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മേല്‍ മരം വീണ് വയോധികന്‍ മരിച്ചു. വില്യാപ്പള്ളി സ്വദേശി പവിത്രന്‍ ആണ് മരിച്ചത്.

രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തെങ്ങ് വീണ് പരുക്കേറ്റ പവിത്രനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെട്ടു. മൃതദേഹം വടകര ഗവ. ആശുപത്രി മേര്‍ച്ചറിയില്‍.

Latest