Connect with us

National

ഖാംനഈയുടെ നിര്യാണത്തിൽ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി

ഞായറാഴ്ച ടെഹ്‌റാനിലുണ്ടായ ആക്രമണത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ ഔദ്യോഗികമായി അനുശോചനം അറിയിക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി | ഇസ്റാഈൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ നിര്യാണത്തിൽ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. ഞായറാഴ്ച ടെഹ്‌റാനിലുണ്ടായ ആക്രമണത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ ഔദ്യോഗികമായി അനുശോചനം അറിയിക്കുന്നത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ അംബാസഡറെ നേരിട്ട് കണ്ട് അനുശോചന പുസ്തകത്തിൽ ഒപ്പുവെച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറാഖ്ചിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.

ആക്രമണത്തെ അപലപിക്കാതെ നിശബ്ദത പാലിച്ച ഇന്ത്യയുടെ നിലപാടിൽ പ്രതിപക്ഷം നേരത്തെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്രപരമായ ഈ നീക്കം. തർക്കങ്ങൾ പരിഹരിക്കാൻ സംവാദത്തിന്റെയും നയതന്ത്രത്തിന്റെയും പാതയാണ് ഇന്ത്യ എപ്പോഴും സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ചൈനയും റഷ്യയും മാത്രമാണ് ഇതിന് മുമ്പ് ഖാംനഈയുടെ മരണത്തിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയിരുന്നത്.

ഹോർമുസ് കടലിടുക്ക് വഴി അമേരിക്ക, ഇസ്റാഈൽ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ ഇടപെടൽ. പശ്ചിമേഷ്യയിലെ പുതിയ സാഹചര്യങ്ങളിൽ ഇന്ത്യയുടെ വിദേശനയത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വിമർശിച്ചിരുന്നു. ഇസ്റാഈലുമായുള്ള അടുത്ത ബന്ധവും ഇറാനുമായുള്ള ദീർഘകാല സൗഹൃദവും സന്തുലിതമായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് നിലവിൽ ഇന്ത്യ.

Summary

India has officially extended its condolences to Iran following the death of Supreme Leader Ayatollah Ali Khamenei, who was killed during US-Israel air strikes in Tehran. Foreign Secretary Vikram Misri met the Iranian ambassador in Delhi to sign the condolence book, while External Affairs Minister S. Jaishankar held a telephonic discussion with his Iranian counterpart. This move signals a strategic shift in New Delhi’s stance amid rising regional tensions and domestic political pressure regarding India’s neutrality in the conflict.

Latest