Connect with us

Health

വെണ്ടക്ക വെള്ളത്തിലുണ്ട് അത്ഭുതങ്ങൾ!

ഈ വെള്ളത്തിൽ കാൽസ്യം മഗ്നീഷ്യം വിറ്റാമിൻ കെ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്.

Published

|

Last Updated

റി വയ്ക്കാനും തോരൻ വയ്ക്കാനും മലയാളികൾക്ക് ഏറെ സുപരിചിതമായ പച്ചക്കറിയാണ് വെണ്ടക്ക. എന്നാൽ വെണ്ടക്കയ്ക്ക് അല്ലെങ്കിൽ വെണ്ടക്ക വെള്ളത്തിന് ചില ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന കാര്യം അറിയാമോ? വെണ്ടയ്ക്ക വെള്ളത്തിൽ കുതിർത്ത് ഉണ്ടാക്കുന്ന വെള്ളം പോഷകസമൃദ്ധമായതിനാൽ തന്നെ നിരവധി ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്.

  • ലയിക്കുന്ന ഫൈബറുകളുടെ നല്ല ഉറവിടമാണ് വെണ്ടക്ക. ഇത് ദഹനം എളുപ്പമാക്കാനും മലബന്ധം തടയാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
  • വെണ്ടയ്ക്ക വെള്ളത്തിലിട്ട് ആ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
  •  ഈ വെള്ളത്തിൽ കാൽസ്യം മഗ്നീഷ്യം വിറ്റാമിൻ കെ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശക്തവും ആരോഗ്യകരവുമായ അസ്ഥികൾ നിലനിർത്തുന്നതിന് സഹായിക്കുന്നു.
  • വെള്ളത്തിലിട്ട ശേഷം വെണ്ടയ്ക്ക കഴിക്കുന്നത് നാരുകളും പ്രോട്ടീനുകളും പ്രദാനം ചെയ്യുന്നു. ഇത് നിങ്ങളെ വയറു നിറഞ്ഞ പോലെ തോന്നിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
  • ഇതിലെ ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ളമെറ്ററി ഗുണങ്ങളും ചർമ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്താനും വാർദ്ധക്യത്തെ ചെറുക്കാനും മുഖക്കുരു പോലുള്ള ചർമ്മ അവസ്ഥകൾക്ക് ശമനം നൽകാനും സഹായിക്കും.
  • വെണ്ടക്ക ഇട്ട വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് പങ്കുവഹിക്കുന്ന വൈറ്റമിൻ എ,സി, കെ എന്നിവ നിങ്ങൾക്ക് ലഭിക്കാൻ സഹായിക്കുന്നു.
  • വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹോർമോണുകളെ നിയന്ത്രിക്കാനും കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.

ഒരു വെണ്ടയ്ക്ക വെള്ളത്തിൽ ഇത്രയും ഗുണങ്ങളോ എന്ന് അത്ഭുതപ്പെടേണ്ട. മാർക്കറ്റിൽ വലിയ വില കൊടുക്കാതെ വാങ്ങാൻ കിട്ടുന്ന ഈ പച്ചക്കറി വാങ്ങി ഇപ്പോൾ തന്നെ നിങ്ങളുടെ ആരോഗ്യം സംരക്ഷിച്ചോളൂ.

Latest