Idukki
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു
വിനോദ സഞ്ചാരത്തിന് എത്തിയ എറണാകുളം സ്വദേശി രൂപേഷും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

ഇടുക്കി | പൂപ്പാറയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് മരം വീണു. വിനോദ സഞ്ചാരത്തിന് എത്തിയ എറണാകുളം സ്വദേശി രൂപേഷും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. മരം മറിഞ്ഞു വരുന്നത് കണ്ട രൂപേഷ് വാഹനം നിർത്തുകയും മരത്തിന്റെ ശിഖിരം വാഹനത്തിൻ്റെ ബോണറ്റിലേക്ക് പതിക്കുകയുമായിരുന്നു.
വാഹനത്തിൽ ഉണ്ടായിരുന്ന രൂപേഷും കുടുംബാംഗങ്ങളും പരിക്കേൽക്കാതെ തലനാരിഴക്കാണ് രക്ഷപെട്ടത്. എസ്റ്റേറ്റ് പൂപ്പാറക്കും പാലം പൂപ്പാറക്കും ഇടയിലുള്ള തേയില ചെരുവിലായിരുന്നു അപകടം. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
എച്ച് എം എൽ കമ്പനിയുടെ തോട്ടത്തിൽ നിന്നിരുന്ന മരമാണ് കാറിന് മുകളിലേക്ക് വീണത്.
---- facebook comment plugin here -----