Kerala
കണ്ണൂര്‍ സര്‍വകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റി
പുതുക്കിയ തീയതി പിന്നീട് അറിയിക്കും

കണ്ണൂര്‍ | കനത്ത മഴ മുന്നറിയിപ്പ് പരിഗണിച്ച് കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മാറ്റിയ പരീക്ഷകള്‍ നടത്തുന്ന തീയതി പിന്നീട് അറിയിക്കും. അതിശക്തമായ മഴയെ തുടര്‍ന്ന് നാളെ സംസ്ഥാനത്ത് ഭൂരിഭാഗം ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു.
അതിതീവ്ര മഴയുണ്ടാകുമെന്നതിനാൽ നാളെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ടും ബാക്കി മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
---- facebook comment plugin here -----