Connect with us

Kerala

നിലയ്ക്കല്‍ അന്നദാന ക്രമക്കേട്: മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടേയും ഭാര്യയുടെയും സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്

Published

|

Last Updated

കൊച്ചി | നിലയ്ക്കല്‍ അന്നദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജെ ജയപ്രകാശിന്റെയും ഭാര്യയുടെയും സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടി. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ട വലിയ തുക പ്രതികള്‍ കൈക്കലാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായി.

2018-19 മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും വാങ്ങിയെന്ന പേരില്‍ വ്യാജ ബില്ലുകള്‍ ചമച്ച് ദേവസ്വം ഫണ്ടില്‍ നിന്ന് 59.98 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ ഡി നടപടി. ആദ്യം പോലീസ് അന്വേഷിച്ച കേസ് ക്രമക്കേടിന്റെ വ്യാപ്തി കണക്കിലെടുത്ത് ഇ ഡി ഏറ്റെടുക്കുകയായിരുന്നു.

Latest