Connect with us

National

കേരളത്തിലെ മഴക്കെടുതി; ദുഃഖം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

ജീവന്‍ നഷ്ടപ്പെട്ട എട്ടുപേരുടെയും കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| കേരളത്തില്‍ കനത്ത മഴയുണ്ടാക്കിയ നാശനഷ്ടങ്ങളില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. ജീവന്‍ നഷ്ടപ്പെട്ട എട്ടുപേരുടെയും കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.

കാണാതായവര്‍ സുരക്ഷിതരായിരിക്കട്ടെയെന്നും പരുക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു. മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Content Highlights:
Lok Sabha Leader of Opposition Rahul Gandhi expressed grief over the loss of eight lives in Kerala heavy rains. He urged Congress workers to actively join rescue operations and requested residents in hilly areas to strictly follow official safety guidelines during the ongoing disaster.

Latest