Connect with us

Kerala

ശബരിമല സ്വര്‍ണകൊള്ള: കണ്ഠരര് രാജീവരെ തന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നതില്‍ തീരുമാനം എടുക്കേണ്ടിവരുമെന്ന് കെ ജയകുമാര്‍

അത്തരമൊരു തീരുമാനം എടുക്കുന്നതില്‍ മനസ്ഥാപമില്ലെന്നും ജയകുമാര്‍ വ്യക്തമാക്കി

Published

|

Last Updated

പത്തനംതിട്ട | ശബരിമല സ്വര്‍ണകൊള്ള കേസില്‍ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെ തന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നതില്‍ തീരുമാനം എടുക്കേണ്ടിവരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍. നിലവില്‍ തീരുമാനം എടുത്തിട്ടില്ലെന്നും അത്തരമൊരു തീരുമാനം എടുക്കുന്നതില്‍ മനസ്ഥാപമില്ലെന്നും ജയകുമാര്‍ വ്യക്തമാക്കി.

അടുത്ത് മകര വിളക്ക് സീസണില്‍ ശബരിമലയില്‍ സമഗ്രമായ മാറ്റം കൊണ്ടുവരാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. സ്വയം സ്‌പോണ്‍സര്‍മാര്‍ ഇനിവേണ്ടെന്നു ബോര്‍ഡ് തീരുമാനിച്ചു. ശബരിമലയില്‍ സമഗ്ര മാറ്റം ലക്ഷ്യമിട്ട് വിഷന്‍ ശബരിമല അവതരിപ്പിച്ച ശേഷമായിരുന്നു ദേവസ്വം പ്രസിഡന്റിന്റെ പ്രതികരണം. ശബരിമല അവലോകന യോഗത്തിലാണ് ജയകുമാര്‍ വിഷന്‍ ശബരിമല അവതരിപ്പിച്ചത്. ശബരിമലക്കായി പ്രത്യേക ബജറ്റ് ഉണ്ടാകും. പമ്പയില്‍ പില്‍ഗ്രിം സെന്റര്‍ ആരംഭിക്കും.

ശബരിമലയിലെ തന്ത്രിമാര്‍ ഒരോ സീസണിലും മാറി മാറി വരുന്നതില്‍ തീരുമാനമെടുക്കേണ്ടിവരുമെന്നും കെ ജയകുമാര്‍ പറഞ്ഞു. സന്നിധാനത്ത് ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കും. കാണാതായവരെ കുറിച്ചുള്ള അനൗണ്‍സ്‌മെന്റ് 30 മണിക്കൂര്‍ ഇടവിട്ടായിരിക്കും ഉണ്ടാകുക. എല്ലാ ഭാഷയിലും അറിയിപ്പ് നല്‍കും. 483 കോടിയാണ് ഈ സീസണിലെ വരുമാനമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. ഈ സീസണിലെ ചെലവ് തിട്ടപ്പെടുത്തിയിട്ടില്ല. മകരവിളക്ക് കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ ഓഡിറ്റ് നടത്താനും തീരുമാനിച്ചു. സ്വയംഭൂ സ്‌പോണ്‍സര്‍മാരില്‍ നിന്ന് സംഭാവന സ്വീകരിക്കില്ല. ആവശ്യമെങ്കില്‍ ബോര്‍ഡ് സ്‌പോണ്‍സറെ കണ്ടെത്തും.

പൂര്‍ണമായും ഇടപാടുകള്‍ ഡിജിറ്റലാകും. ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി പരിശീലനം നല്‍കും. താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചു. ശബരിമലയില്‍ വിലക്ക് ലംഘിച്ച് സിനിമ ഷൂട്ടിങ് നടന്നതില്‍ ആവശ്യമായ പരിശോധന നടത്തും. എന്ത് കാര്യത്തിനാണ് ഷൂട്ടിങ് നടത്തിയതെന്നും പരിശോധിക്കും. ഷൂട്ടിങിന് അനുമതി നല്‍കിയിട്ടില്ലെന്നും ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest