Connect with us

Kerala

കോടികളുടെ സാമ്പത്തിക തട്ടിപ്പ്: ഫാം ഫെഡ് ചെയര്‍മാനും എം ഡിയും അറസ്റ്റില്‍

12.5 ശതമാനം പലിശ നല്‍കാമെന്ന് പറഞ്ഞ് 400 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചെന്ന് പരാതി

Published

|

Last Updated

തിരുവനന്തപുരം | സാമ്പത്തിക തട്ടിപ്പ് കേസില്‍ ഫാം ഫെഡ് ചെയര്‍മാനും എം ഡിയും അറസ്റ്റില്‍. ഫാം ഫെഡ് സ്ഥാപനത്തിന്റെ പേരില്‍ വിവിധ പേരില്‍ നിന്ന് കോടികള്‍ തട്ടിയെന്ന കേസില്‍ രാജേഷ് പിള്ള, അഖില്‍ ഫ്രാന്‍സിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് പിടികൂടിയത്.

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ നടത്തിയെന്ന പരാതിയില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിരുന്നു. ചെന്നൈയിലും കേരളത്തിലും വിവിധ ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് ഫാം ഫെഡ്. ഇവര്‍ നിക്ഷേപകരില്‍ നിന്ന് 12.5 ശതമാനം പലിശ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. ഏകദേശം 400 കോടിയോളം രൂപയുടെ നിക്ഷേപം ഈ രീതിയില്‍ സ്വീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് പണം തിരികെ നല്‍കാതെ നിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നു.