Connect with us

Kerala

ഒട്ടും പ്രതീക്ഷയില്ല; നിലമ്പൂരില്‍ മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ബി ജെ പി

ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കും

Published

|

Last Updated

മലപ്പുറം | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി മത്സരിക്കില്ലെന്ന് സൂചന. കേരള രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബി ജെ പിക്ക് കഴിയില്ലെന്നാണ് കണക്കുകൂട്ടല്‍. സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് ബി ജെ പി കോര്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. നിലമ്പൂരില്‍ പണവും അധ്വാനവും കളയേണ്ടതില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം.

മറ്റ് സ്ഥാനാര്‍ഥികളെ നോക്കി ആവശ്യമാണെങ്കില്‍ മാത്രം പുനരാലോചന നടത്താനും അടിയന്തരമായി ചേര്‍ന്ന ഓണ്‍ലൈന്‍ കോര്‍ കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം യോഗം കൈക്കൊണ്ടില്ല. വിഷയം ദേശീയ നേതൃത്വത്തിന് വിടും.

ആര്‍ക്കും ഗുണകരമല്ലാത്ത അടിച്ചേല്‍പ്പിച്ച തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇപ്പോഴത്തെ ഫോക്കസ് പഞ്ചായത്ത് തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.