Connect with us

Kerala

അന്‍വര്‍ ഇടതുമുന്നണിയെ ഒറ്റുകൊടുത്തു; മൂന്നാം എൽഡിഎഫ് സർക്കാരിലേക്കുള്ള തുടക്കമായിരിക്കും നിലമ്പൂർ: എം വി ഗോവിന്ദന്‍

ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. പ്രമുഖ സ്ഥാനാര്‍ഥി ആയിരിക്കും മത്സരരംഗത്ത്.

Published

|

Last Updated

തിരുവനന്തപുരം | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ശ്രദ്ധേയമായ വിജയം നേടുമെന്നും മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിലേക്കുള്ള തുടക്കമായിരിക്കും നിലമ്പൂരെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

പാര്‍ട്ടിയെ ഒറ്റുകൊടുത്ത നെറികെട്ട പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് അന്‍വര്‍.യൂദാസിന്റെ രൂപമാണ് യഥാര്‍ത്ഥത്തില്‍ പി വി അന്‍വറിന്റെ ഭാഗത്തു നിന്നുണ്ടായത്. ഈ തെറ്റായ എല്ലാ സമീപനങ്ങളെയും ചെറുത്തുകൊണ്ട് ഇടതുമുന്നണി വലിയ കുതിപ്പ് തന്നെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുകയും വലിയ വിജയത്തോടെ എല്‍ഡിഎഫ് മുന്നേറുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. പ്രമുഖ സ്ഥാനാര്‍ഥി ആയിരിക്കും മത്സരരംഗത്ത്. യുഡിഎഫ് വലിയ പ്രതിസന്ധിയിലാണ്.കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് താഴേത്തട്ടില്‍ മുതല്‍ സജ്ജമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Latest