Kerala
സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ശിക്ഷ
കോട്ടയം അഡീഷണല്‍ ജില്ല കോടതി ഒന്ന് ജഡ്ജ് കെ. ലില്ലിയാണ് ശിക്ഷ വിധിച്ചത്
കോട്ടയം| സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി മാത്യു തോമസിന്‍ ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം അഡീഷണല്‍ ജില്ല കോടതി ഒന്ന് ജഡ്ജ് കെ. ലില്ലിയാണ് ശിക്ഷ വിധിച്ചത്. 2016 ഓഗസ്റ്റിലാണ് സംഭവം. പ്രതി വാങ്ങിവെച്ചിരുന്ന മദ്യം സഹോദരന്‍ ജോയി എടുത്ത് കുടിച്ചതിനു പകരം 1000 രൂപ ചോദിച്ചു. പണം കൊടുക്കാത്തതിലുള്ള വിരോധം കൈക്കോടലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പൊന്‍കുന്നം പോലീസ് സ്റ്റേഷന്‍ എസ്‌ഐ ആയിരുന്ന കെ അഭിലാഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ് എച്ച് ഒ ആയിരുന്ന ടി ടി സുബ്രഹ്മണ്യനാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.







