Kerala
കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളില്‍ ഇന്ന് ചുവപ്പ് ജാഗ്രത
മറ്റ് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്.

തിരുവനന്തപുരം | സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അഞ്ച് ജില്ലകളില്‍ ഇന്ന് ചുവപ്പ് ജാഗ്രത പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ചുവന്ന ജാഗ്രത. മറ്റ് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയുണ്ട്.
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. പമ്പ മുതല്‍ ഇലവുങ്കല്‍ വരെയുള്ള ഭാഗങ്ങളില്‍ വ്യാപകമായി മരം വീണു. ഇടുക്കിയിലെ ഹൈറേഞ്ചുകളിലും മഴ ശക്തമാണ്.
കൊട്ടാരക്കര-ദിണ്ഡിഗല്‍ പാതയില്‍ മണ്ണിടിച്ചിലുണ്ടായി. തടസ്സപ്പെട്ട ഗതാഗതം പിന്നീട് പുനസ്ഥാപിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ഇന്നും കടല്‍ക്ഷോഭം രൂക്ഷമാണ്.
---- facebook comment plugin here -----