Uae
യു എ ഇയില്‍ പങ്കാളിത്ത സ്ഥാപനങ്ങള്‍ക്ക് പുതിയ കോര്‍പറേറ്റ് നികുതി നിയമം
പങ്കാളിത്തത്തിന്റെ വരുമാനത്തിന് പങ്കാളികള്‍ക്ക് വ്യക്തിഗതമായി നികുതി ചുമത്തപ്പെടും.

അബൂദബി | ധനകാര്യ മന്ത്രാലയം ഇന്‍കോര്‍പ്പറേറ്റഡ് അല്ലാത്ത പങ്കാളിത്ത സ്ഥാപനങ്ങള്‍ക്ക് പുതിയ നികുതി ഓപ്ഷന്‍ പ്രഖ്യാപിച്ചു. 2022-ലെ ഫെഡറല്‍ ഡിക്രി-ലോ നമ്പര്‍ (47) പ്രകാരം, ഇത്തരം പങ്കാളിത്തങ്ങള്‍ സാധാരണയായി നികുതി സുതാര്യമായ സ്ഥാപനങ്ങളായി കണക്കാക്കപ്പെടുന്നു. പങ്കാളിത്തത്തിന്റെ വരുമാനത്തിന് പങ്കാളികള്‍ക്ക് വ്യക്തിഗതമായി നികുതി ചുമത്തപ്പെടും. പുതിയ കാബിനറ്റ് തീരുമാനം ഫെഡറല്‍ ടാക്സ് അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയോടെ ഇവയെ നികുതി നല്‍കേണ്ട നിയമപരമായ വ്യക്തിയായി അംഗീകരിക്കാന്‍ അനുവദിക്കുന്നു.
ഈ തീരുമാനം നികുതി സുതാര്യത വര്‍ധിപ്പിക്കുന്നതിനും യു എ ഇയിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ്. ഇന്‍കോര്‍പറേറ്റഡ് അല്ലാത്ത പങ്കാളിത്തങ്ങള്‍ക്ക്, നിയമപരമായ വ്യക്തികള്‍ക്ക് ലഭ്യമായ ഇളവുകളും ആനുകൂല്യങ്ങളും ആക്സസ് ചെയ്യാന്‍ ഈ നീക്കം സഹായിക്കും.
പങ്കാളികള്‍ക്ക് വ്യക്തിഗതമായി നികുതി ചുമത്തുന്നതിനു പകരം, പങ്കാളിത്തത്തെ ഒറ്റ സ്ഥാപനമായി കണക്കാക്കി നികുതി ചുമത്താന്‍ തിരഞ്ഞെടുക്കാം. ഇത് നികുതി ചട്ടക്കൂടിനെ കാര്യക്ഷമമാക്കും.