Connect with us

Kuwait

കുവൈത്ത് ഭരണ കുടുംബത്തിലെ മുതിർന്ന അംഗവും നാഷണൽ ഗാഡ് മേധാവിയുമായ ശൈഖ് സാലം അൽ അലി അൽ സാലം അൽ സബാഹ് അന്തരിച്ചു 

1959ൽ പൊതു മുൻസിപ്പൽ മരാമത്ത് വൈസ് പ്രസിഡന്റ് ആയി ചുമതല ഏറ്റു.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്ത് നാഷണൽ ഗാഡ് മേധാവിയും ഭരണകുടുംബത്തിലെ മുതിർന്നഅംഗവുമായ ശൈഖ് സാലം അൽ അലി അൽ സാലം അസ്സബാഹ് അന്തരിച്ചു. 98 വയസ്സായിരുന്നു. 1967ൽ കുവൈത്ത് നാഷണൽ ഗാഡിന്റെ തലവനായി നിയമിതനായ ശൈഖ് സാലം നീണ്ട അന്‍പത്തിഏഴ് വർഷം അദ്ദേഹത്തിന്റെ മരണം വരെ പ്രസ്തുത പതവിയിൽ തുടരുകയായിരുന്നു.
1959ൽ പൊതു മുൻസിപ്പൽ മരാമത്ത് വൈസ് പ്രസിഡന്റ് ആയി ചുമതല ഏറ്റു. 1960മുതൽ 1963വരെ മുൻസിപ്പൽ കൗൺസിലിന്റെ തലവനായിരുന്നു. 1962ജനുവരി17 ന് കുവൈത്തിന്റെ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി നിലവിൽ വന്നകുവൈത്ത് ഗവണ്മെന്റിന്റെ പൊതുമരാമത്തു മന്ത്രിയായി അദ്ദേഹം നിയമിക്കപ്പെട്ടു
ആദ്യ അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം 1963ൽ ജനുവരി 28ന് നിലവിൽ വന്ന ആദ്യ മന്ത്രി സഭയിലും ശൈഖ് സാലം പൊതുമരാമത്തു മന്ത്രിയായി. 1964നവംബറിൽ രാജിവെച്ചൊഴിയും വരെയും അദ്ദേഹം ആ പതവിയിൽ തുടർന്നു. 1964 നവംബർ 10മുതൽ മരണം വരെ സുപ്രിം പ്രതിരോധ കൗൺസിൽ അംഗം ദേശീയ സുരക്ഷാ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കുവൈത്ത് മുൻ അമീർ ശൈഖ് ജാബർ അൽ അഹ്മദ് അസ്സബാഹ് അദ്ദേഹത്തിന് ഹിസ് ഹൈനസ് പദവി നൽകി ആദരിച്ചിരുന്നു.

Latest