Uae
ശൈഖ് മുഹമ്മദ് ബിൻ റാശിദിന്റെ പുതിയ പുസ്തകം ഇംഗ്ലീഷിലും പുറത്തിറങ്ങി
ഭരണത്തിലെയും ജീവിതത്തിലെയും പ്രധാന നാഴികക്കല്ലുകൾ രേഖപ്പെടുത്തുന്ന 35 അധ്യായങ്ങളുള്ള ഒരു കൃതിയാണ് "ലെസൺസ് ഫ്രം ലൈഫ്'.

ദുബൈ|യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ പുതിയ പുസ്തകമായ “ജീവിതം എന്നെ പഠിപ്പിച്ചു’ എന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ എത്തി. നേരത്തെ പുറത്തിറങ്ങിയ അറബി പതിപ്പ് “അല്ലമത്‌നി അൽ ഹയാത്ത്’ ഇതിനകം വിറ്റഴിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി എമിറാത്തുകളിലുടനീളമുള്ള പുസ്തകശാലകളിലെല്ലാം ഈ പുസ്തകത്തിനായി ആവശ്യക്കാർ എത്തുന്നുണ്ട്.
ശൈഖ് മുഹമ്മദിന്റെ ജനപ്രിയ ഓർമക്കുറിപ്പായ “മൈ സ്റ്റോറി’യുടെ വിൽപ്പന ആദ്യ 10 ദിവസങ്ങളിൽ തന്നെ വിറ്റഴിച്ചതുപോലെ, അറബിക് പതിപ്പിനും വലിയ ഡിമാൻഡ് ആണ് ലഭിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലെയും ഭരണത്തിലെയും ജീവിതത്തിലെയും പ്രധാന നാഴികക്കല്ലുകൾ രേഖപ്പെടുത്തുന്ന 35 അധ്യായങ്ങളുള്ള ഒരു കൃതിയാണ് “ലെസൺസ് ഫ്രം ലൈഫ്’.
ഇംഗ്ലീഷ് പതിപ്പ് ബോർഡേഴ്സ്, വിർജിൻ, മഗ്രൂഡീസ്, കിനോകുനിയ, മറ്റ് പുസ്തകശാലകൾ, കാരിഫോർ, ലുലു, യൂണിയൻ കോ-ഓപ്, മറ്റ് സൂപ്പർമാർക്കറ്റുകൾ, റീട്ടെയിലർമാർ എന്നിവയുടെ ശാഖകളിൽ ലഭ്യമാകും. ഓൺലൈൻ പ്ലാറ്റ്ഫോമിലും പുസ്തകം ലഭ്യമാണ്.