Connect with us

Kerala

എസ്എഫ്‌ഐ പ്രതിഷേധം: ഗവര്‍ണര്‍ കഥകളുണ്ടാക്കി ഹീറോയാകുന്നു; എ കെ ശശീന്ദ്രന്‍

എസ്എഫ്‌ഐയുടേത് പ്രഖ്യാപിത സമരമാണ്. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഗൂഢാലോചനയില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം|ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്ത്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസുകാരനെ പോലെയാണെന്നും അദ്ദേഹം കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കാറില്‍ നിന്നിറങ്ങി ഗുണ്ടകളെ പോലെ പെരുമാറിയത് ഗവര്‍ണറാണ്. ഗവര്‍ണര്‍ യുദ്ധ പ്രഖ്യാപനം നടത്തുന്നത് ജനങ്ങളോടെന്നും മന്ത്രി വ്യക്തമാക്കി.

എസ്എഫ്‌ഐയുടേത് പ്രഖ്യാപിത സമരമാണ്. ഗവര്‍ണര്‍ കഥകളുണ്ടാക്കി ഹീറോയാകുകയാണ്. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഗൂഢാലോചനയില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാറിന്റെ ചില്ലില്‍ ഇടിച്ചതുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ച്ചയുണ്ടായെന്ന് രാജ്ഭവന്‍ അറിയിച്ചു. നടന്നത് ഗുരുതര പ്രോട്ടോകോള്‍ ലംഘനമെന്നും അറിയിച്ചു.

അതേസമയം ഗവര്‍ണറുടെ വാഹനം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി. അറസ്റ്റിലായ 11 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.