Connect with us

Kerala

തീവ്ര ന്യൂനമര്‍ദം; കേരളത്തില്‍ മഴയ്ക്ക് സാധ്യത

തീവ്രന്യൂന മര്‍ദം ഇന്ന് ഉച്ചയ്ക്ക് ശേഷം ശ്രീലങ്ക തീരത്തു കരയില്‍ പ്രവേശിക്കാന്‍ സാധ്യത

Published

|

Last Updated

തിരുവനന്തപുരം| കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറു -തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂന മര്‍ദം ഇന്ന് ഉച്ചയ്ക്ക് ശേഷം ശ്രീലങ്ക തീരത്തു കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഫലമായാണ് മഴയുണ്ടാകുക.

ഫെബ്രുവരി രണ്ട് വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താന്‍ അടിയന്തര നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര-ന്യൂനമര്‍ദത്തിന്റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ ഇന്നലയോടെ കൂടി തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചിരുന്നത്. മുന്നറിയിപ്പില്‍ മാറ്റം വരുന്നത് വരെ കേരള തീരത്ത് നിന്ന് ആരും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

 

Latest