National
ഡല്‍ഹിയിലെ ആശുപത്രിയില്‍ ഏഴ് നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവം; ആശുപത്രി ഉടമയായ ഡോക്ടര്‍ അറസ്റ്റില്‍
മജിസ്റ്റീരിയൽ അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ ആശുപത്രിയിലുണ്ടായ അഗ്നിബാധയില്‍ ഏഴ് നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ആശുപത്രി ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ വിവേക് വിഹാറിലെ ബേബി കെയര്‍ ന്യൂബോണ്‍ ആശുപത്രി ഉടമ ഡോക്ടര്‍ നവീന്‍ കിച്ചിയെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് തന്നെയാണ് ഇയാള്‍ പിടിയിലായത്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി ആശുപത്രി ഉടമക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നരഹത്യയും ഉടമക്കെതിരെ ചുമത്തുമെന്നാണ് അറിയുന്നത്.
അതേസമയം, സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി 11.30ഓടെയാണ് ആശുപത്രിയില്‍ വന്‍ തീപിടിത്തമുണ്ടായത്. പൊള്ളലേറ്റ അഞ്ചു കുഞ്ഞുങ്ങള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.