Kuwait
വ്യാജരേഖ നിര്‍മിച്ചു നല്‍കി പണം തട്ടല്‍; കുവൈത്തില്‍ ഏഴംഗ സംഘം പിടിയില്‍
ഡെലിവറിക്ക് തയ്യാറായ നിരവധി രേഖകളും 5000 കുവൈത്തി ദിനാറും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.
കുവൈത്ത് സിറ്റി | കുവൈത്തില്‍ വ്യാജരേഖ നിര്‍മിച്ച പ്രവാസികള്‍ക്ക് മേല്‍വിലാസം ഉണ്ടാക്കി നല്‍കി പണം തട്ടുന്ന ഏഴുപേര്‍ അറസ്റ്റില്‍. കുവൈത്ത് കുറ്റാന്വേഷണ ഏജന്‍സിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഡെലിവറിക്ക് തയ്യാറായ നിരവധി രേഖകളും 5000 കുവൈത്തി ദിനാറും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.
സിവില്‍ ഇന്‍ഫര്‍മേഷന്‍ കാര്യാലയത്തിലെ ജീവനക്കാരന്റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഓരോ ഇടപാടിനും 120 ദിനാര്‍ ഇയാള്‍ ഏജന്‍രുമാരില്‍ നിന്നും കൈക്കൂലിയായി വാങ്ങിയിരുന്നു. പിടിക്കപ്പെടാതിരിക്കുവാന്‍ ചില ഇടപാടുകള്‍ക്ക് പണത്തിനു പകരമായി തത്തുല്യ തുകക്കുള്ള ഭക്ഷ്യവസ്തുക്കള്‍ പ്രതി സ്വീകരിച്ചതായും അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. തെറ്റായ വിവരങ്ങളും വ്യാജ ഒപ്പും സീലുകളും ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തിയിരുന്നത്.
പൊതുജന വിശ്വാസം സംരക്ഷിക്കുന്നതിനും ഔദ്യോഗിക ഇടപാടുകളുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനുമായി എല്ലാതരം തട്ടിപ്പുകളും അഴിമതികളും തടയുന്നത് തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.


