Kerala
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് ജാമ്യം; മാനസിക നിലയില്‍ പ്രശ്‌നമില്ലെന്ന് കണ്ടെത്തി
പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ബണ്ടി ചോറിന്റെ മാനസികനില പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം|കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് ജാമ്യം അനുവദിച്ച് കോടതി. സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. കേരളത്തില്‍ അഭിഭാഷകനെ കാണാനെത്തിയതെന്നാണ് ബണ്ടിചോര്‍ പോലീസിനോടു പറഞ്ഞിരുന്നത്. എന്നാല്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ബണ്ടി ചോറിന്റെ മാനസികനില പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ മാനസിക നിലയില്‍ പ്രശ്‌നമില്ലെന്ന് കണ്ടെത്തിയതോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പരിശോധനാ ഫലത്തില്‍ പ്രശ്‌നങ്ങള്‍ കാണുന്നില്ലെന്നും ചികിത്സയ്ക്ക് വിടേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ബണ്ടിയുടെ പരിശോധന നടത്തിയത്. ബണ്ടി തിരുവനന്തപുരത്ത് തന്നെ തുടരുകയാണ്. ഇന്നലെയാണ് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബണ്ടി ചോറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അഭിഭാഷകനെ കാണാനെത്തിയതെന്നാണ് ബണ്ടി പോലീസിനോട് പറഞ്ഞത്.


