Kerala
ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടു; കോഴിക്കോട് വാകയാട് സ്‌കൂളില്‍ വിദ്യാര്‍ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂര മര്‍ദനം
അക്രമം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

കോഴിക്കോട് | ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടതിന് ജൂനിയര്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിക്കുകയും റാഗിങിന് വിധേയനാക്കുകയും ചെയ്തതായി പരാതി. നടുവണ്ണൂര്‍ വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. അക്രമം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇടാന്‍ പാടില്ലെന്നാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ നിര്‍ദേശം. ഒരു തവണ പോസ്റ്റിട്ടപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ വിലക്കിയിരുന്നതായി പറയുന്നു. വിലക്ക് മറികടന്ന് വീണ്ടും പോസ്റ്റിട്ടതാണ് മര്‍ദനത്തിനു കാരണം.
അക്രമത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ബാലുശ്ശേരി പോലീസ് കേസെടുത്തത്. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----